20 May, 2022 06:24:27 AM


റോഡരികിൽ ഉറങ്ങുകയായിരുന്ന അഞ്ചു തൊഴിലാളികൾ ട്രക്ക് കയറി മരിച്ചു; 12 പേർക്ക് പരിക്ക്



ചണ്ഡിഗഡ്: ഹരിയാനയിൽ റോഡരികിൽ ഉറങ്ങുകയായിരുന്ന അഞ്ചു കുടിയേറ്റ തൊഴിലാളികൾ ട്രക്ക് കയറി മരിച്ചു. 12 പേർക്കു പരിക്കേറ്റു. ഝാജർ ജില്ലയിൽ കുൻഡ്ലി-മനേസർ-പാൽവാൽ എക്സ്പ്രസ് വേയിലായിരുന്നു സംഭവം.
ഉത്തർപ്രദേശ് സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. റോഡ് അറ്റകുറ്റപ്പണിക്ക് എത്തിയവരാണിവർ. കൽക്കരിയുമായെത്തിയ ട്രക്ക് മീഡിയനിലേക്ക് ഇടിച്ചുകയറി കീഴ്മേൽ മറിയുകയായിരുന്നു. രാജസ്ഥാൻ രജിസ്ട്രേഷനിലുള്ള ട്രക്കാണ് അപകടത്തിൽപ്പെട്ടത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K