17 May, 2022 06:07:43 PM


കാർത്തി ചിദംബരത്തിന്‍റെ വസതിയും ഓഫീസുകളും അടക്കം ഒമ്പതിടത്ത് സിബിഐ റെയ്ഡ്



ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി. ചിദംബരത്തിന്‍റെ മകൻ കാർത്തി ചിദംബരത്തിന്‍റെ വസതികളിലും ഓഫീസുകളിലും അടക്കം 9 ഇടത്ത് സിബിഐ റെയ്ഡ്. ചെന്നൈയിലും മുംബൈയിലും മൂന്നിടങ്ങളിൽ വീതവും കർണാടക, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിലെ ഓരോ ഇടങ്ങളിലുമാണ് റെയ്ഡ് നടന്നത്. 

കാർത്തി ചിദംബരത്തിന്‍റെ 2010 മുതൽ 2014 വരെയുള്ള വിദേശ സാമ്പത്തിക ഇടപാടുകളാണ് സിബിഐ അന്വേഷിക്കുന്നതെന്ന് ഉന്നത വൃത്തങ്ങൾ വ്യക്തമാക്കി. വിദേശ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം. 15 മിനിറ്റോളം റെയ്ഡ് നീണ്ടു.

സാബു എന്നയാളിൽ നിന്ന് 50 ലക്ഷം രൂപ വാങ്ങിയെന്ന് സിബിഐ വൃത്തങ്ങൾ പറയുന്നു. 2007ൽ യു പി എ ഭരണകാലത്ത് മാധ്യമ സ്ഥാപനങ്ങൾക്ക് കേന്ദ്രത്തിന്റെ വിദേശ നിക്ഷേപ പ്രോത്സാഹന ബോർഡ് അനുമതി നൽകിയ വിദേശ നിക്ഷേപ അനുമതിയുമായി ബന്ധപ്പെട്ട കേസിൽ കാർത്തി പി ചിദംബരവുമായി ബന്ധപ്പെട്ട 16 ഇടങ്ങളിൽ 2019ൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K