14 May, 2022 01:53:17 PM


രാഹുൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണം: പൂജയും സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍



ഉദയ്പുർ: കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ ഗാന്ധി വീണ്ടും ഏറ്റെടുക്കാൻ പൂജയും സമരവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഉദയ്പുരിലെ ചിന്തൻ ശിബിര വേദിക്ക് സമീപമാണ് ഡൽഹിയിലെ രാഹുൽ-പ്രിയങ്ക സേന യാഗം നടത്തിയത്. ഇതിനിടെ, കോൺഗ്രസിന്‍റെ അധ്യക്ഷ പദവി സംബന്ധിച്ച ചർച്ചയിൽ രാഹുൽ ഗാന്ധി അതൃപ്തി രേഖപ്പെടുത്തി. 

അധ്യക്ഷനായി രാഹുല്‍ ഗാന്ധി വീണ്ടും എത്തിയേക്കുമെന്ന റിപ്പോർട്ടുകൾ സജീവമായിരിക്കെയാണ് അദ്ദേഹം രംഗത്തെത്തിയത്. നിലവിൽ സംഘടന ശാക്തീകരണ ചർച്ചകൾ തുടരട്ടെയെന്ന് രാഹുൽ ചിന്തൻ ശിബിരത്തിൽ നേതാക്കളോട് വ്യക്തമാക്കി. സംസ്ഥാന അധ്യക്ഷന്‍മാർ, പാർലമെന്‍ററി പാർട്ടി നേതാക്കളുമായി രാഹുല്‍ പ്രത്യേകം ചർച്ച നടത്തുന്നുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K