12 May, 2022 11:04:30 AM
പാക്കിസ്ഥാന് വേണ്ടി ചാരപ്പണി; ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
ന്യൂഡൽഹി: പാക്കിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയ ഇന്ത്യന്‍ വ്യോമസേന സൈനികന് പിടിയില്‍. ദേവേന്ദ്ര ശര്‍മ എന്നയാളാണ് പിടിയിലായത്. ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വ്യോമസേനയിലെ തന്ത്രപ്രധാനമായ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തി. കൂടാതെ ഇയാളുടെ സംശയാസ്പദമായ ബാങ്ക് രേഖകളും കണ്ടെത്തിയിട്ടുണ്ട്.