12 May, 2022 09:55:26 AM
ഉത്തരവുകൾ അനുസരിക്കുന്നില്ല; യുപി പോലീസ് മേധാവിയെ പദവിയിൽ നിന്നും നീക്കി
ലക്നോ: ഉത്തര്‍പ്രദേശ് പോലീസ് മേധാവി പദവിയില്‍ നിന്നും മുകുള്‍ ഗോയലിനെ നീക്കി. ജോലിയില്‍ താത്പര്യമില്ലെന്നും ഉത്തരവുകള്‍ അനുസരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നടപടി. സിവില്‍ ഡിഫന്‍സ് വകുപ്പ് ഡയറക്ടര്‍ ജനറല്‍ പദവിയിലേക്കാണ് മുകുള്‍ ഗോയലിനെ മാറ്റിയത്. എഡിജിപി പ്രശാന്ത് കുമാറിനാണ് ഡിജിപിയുടെ ചുമതല.
അതേസമയം, മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മുകുള്‍ ഗോയലിനോട് അതൃപ്തിയുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്. സംസ്ഥാനത്തെ ക്രമസമാധാനനിലയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ മാസം വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്നും മുകുള്‍ ഗോയല്‍ വിട്ടുനിന്നിരുന്നു. 1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് മുകുള്‍ ഗോയല്‍. 2021 ജൂലൈയിലാണ് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയായി ചുമതല ഏറ്റെടുത്തത്.