11 May, 2022 11:29:07 AM
മധ്യപ്രദേശ് വിദ്യാഭ്യാസമന്ത്രിയുടെ മരുമകൾ ജീവനൊടുക്കിയ നിലയിൽ
ഭോപ്പാൽ: മധ്യപ്രദേശ് മന്ത്രിയുടെ മരുമകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. സ്കൂൾ വിദ്യാഭ്യാസ മന്ത്രി ഇന്ദർ സിംഗ് പർമറിന്റെ മരുമകൾ സവിത പർമർ(22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഷാജാപുരിലെ വസതിയിലാണ് മൃതദേഹം കണ്ടെത്തിയത്. കുടുംബപ്രശ്നങ്ങളാണ് ആത്മഹത്യ ചെയ്യാനുണ്ടായ കാരണമെന്നാണ് സൂചന. എന്നാൽ പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ദർ സിംഗിന്റെ മകൻ ദേവ്രാജ് സിംഗിന്റെ ഭാര്യയാണ് സവിത. മൂന്ന് വർഷം മുൻപാണ് ഇവരുടെ വിവാഹം. മൃതദേഹം ഇന്ന് രാവിലെ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.