02 May, 2022 02:39:53 PM
ആകാശച്ചുഴിയിൽപ്പെട്ട് ആടിയുലഞ്ഞ് വിമാനം: ഭീതിയിൽ യാത്രക്കാർ; 15 പേർക്ക് പരിക്ക്
ദുർഗാപുർ: മുംബൈയിൽനിന്ന് ദുർഗാപുരിലേക്ക് പോയ വിമാനം ലാൻഡിംഗിനിടെ ആകാശച്ചുഴിയിൽപ്പെട്ടതിന് പിന്നാലെ വിമാനത്തിനുള്ളിൽനിന്നുള്ള വീഡിയോ ദൃശ്യങ്ങൾ പുറത്ത്. വിമാനത്തിന്റെ തറയിൽ ചിതറിക്കിടക്കുന്ന സാധനങ്ങളും ഓക്സിജൻ മാസ്കുകൾ താഴേക്കു വീണുകിടക്കുന്നതും പരിഭ്രാന്തരായ യാത്രക്കാർ നിലവിളിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്.
ബാഗുകൾ താഴേക്ക് വീണ് യാത്രക്കാർക്കും പരിക്കേറ്റു. 12 യാത്രക്കാരും മൂന്ന് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 15 പേർക്കാണ് പരിക്കേറ്റത്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം സ്പൈസ് ജെറ്റിന്റെ എസ്ജി–945 വിമാനമാണു ലാൻഡിംഗിനിടെ ആകാശച്ചുഴിയിൽ വീണ് ആടിയുലഞ്ഞത്.