29 April, 2022 07:26:27 AM


നക്സൽബാധിത പ്രദേശങ്ങളിൽ 4ജി സൗകര്യങ്ങൾ സ്ഥാപിക്കുമെന്ന് കേന്ദ്രസർക്കാർ



ന്യൂഡൽഹി: നക്സൽബാധിത പ്രദേശങ്ങളിൽ 4ജി സൗകര്യങ്ങൾ പുനഃസ്ഥാപിക്കാൻ 2,426 കോടി രൂപ അനുവദിച്ചതായി കേന്ദ്ര വാർത്താ വിതരണ മന്ത്രി അനുരാഗ് താക്കുർ. ഈ പ്രദേശങ്ങളിലെ ടവറു കൾ 4ജിയിലേക്ക് മാറ്റും. സ്വദേശീയമായി നിർമിച്ച കോർ നെറ്റ്വർക്കുകളുടെയും റേഡിയോ നെറ്റ്വ ർക്കുകളുടെയും ടെലികോം ഉപകരണങ്ങളുടെയും സഹായത്തോടെയാണ് ടവറുകൾ 4ജിയിലേക്ക് ഉയ ർത്തുക.

ആന്ധ്രപ്രദേശ്(346), ബിഹാർ(16), ഛത്തീസ്ഗഢ്(971), ഝാർഖണ്ഡ്(450), മധ്യപ്രദേശ്(23), മഹാരാ ഷ്ട്ര(125), ഒഡീഷ(483), ബംഗാൾ (33), ഉത്തർപ്രദേശ് (42), തെലുങ്കാന (53) എന്നീ സംസ്ഥാനങ്ങളിലെ 2,542 മൊബൈൽ ടവറുകളാണ് 4ജിയിലേക്ക് മാറ്റുന്നത്. 4ജി ടവറുകൾ സ്ഥാപിക്കുന്നതിനു അറ്റകുറ്റ പണികൾക്കുമായി 541.80 കോടി രൂപയും വകയിരി ത്തിയിട്ടുണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K