27 April, 2022 02:17:54 PM


തഞ്ചാവൂരിൽ ക്ഷേത്രോത്സവത്തിനിടെ 11 പേർ ഷോക്കേറ്റ് മരിച്ചു



തഞ്ചാവൂര്‍: തഞ്ചാവൂരിൽ ക്ഷേത്രോത്സവത്തിനിടെ രണ്ടു കുട്ടികളടക്കം പതിനൊന്നു പേർ ഷോക്കേറ്റ് മരിച്ചു. കാളിമാട് ക്ഷേത്രത്തിൽ രഥം വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടം. പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഗുരുപൂജയോടനുബന്ധിച്ച് (അയ്യപ്പോത്സവം) ചൊവ്വാഴ്ച രാത്രി ക്ഷേത്രത്തില്‍ വന്‍ജനാവലി ഉണ്ടായിരുന്നു. ചടങ്ങിൽ പങ്കെടുത്ത ഭക്തർ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുന്നതിനിടെ വൈദ്യുതിക്കമ്പി രഥത്തിൽ കുടുങ്ങുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഇതോടെ 2 കുട്ടികളടക്കം 11 പേർക്ക് വൈദ്യുതാഘാതമേറ്റു. ഇവരെല്ലാം സംഭവസ്ഥലത്തുതന്നെ മരിച്ചു.

സംഭവത്തിൽ പരിക്കേറ്റ മറ്റ് നിരവധി പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്.അപകട സ്ഥലത്ത് വെള്ളമുണ്ടായിരുന്നത് ദുരന്തത്തിന്‍റെ ആഴം കൂട്ടി. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K