25 April, 2022 02:06:03 PM
ഗുജറാത്തിൽ വീണ്ടും ലഹരിവേട്ട; ഇറാനില്‍നിന്നും എത്തിച്ച 1439 കോടി രൂപയുടെ ഹെറോയിൻ പിടികൂടി
അഹമ്മദാബാദ്: ഗുജറാത്തിലെ കണ്ഡ്ലാ തുറമുഖത്ത് വന്‍ ലഹരിവേട്ട. ഇറാനില്‍ നിന്നുമെത്തിയ 17 കണ്ടെയ്നറിലായിരുന്നു ഹെറോയിനുണ്ടായിരുന്നത്. 1439 കോടി രൂപ വിലമതിക്കുന്ന 205.6 കിലോ ഹെറോയിനാണ് പിടികൂടിയത്. കണ്ടെയ്നർ ഇറക്കുമതി ചെയ്ത കമ്പനിയുടെ ഉടമയെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു. ജിപ്സം പൗഡറെന്ന വ്യാജേനയാണ് കണ്ടെയ്നർ എത്തിയത്.
അതേസമയം, ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടികൂടിയിരുന്നു. അൽ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒൻപത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.