25 April, 2022 11:59:01 AM
280 കോടി രൂപയുടെ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് കസ്റ്റഡിയിൽ
അഹമ്മദാബാദ്: ഗുജറാത്ത് തീരത്തിന് സമീപം 280 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി പാക് ബോട്ട് പിടിയിൽ. അൽ ഹാജ് എന്ന ബോട്ടാണ് കോസ്റ്റ്ഗാർഡ് പിടികൂടിയത്. ബോട്ടിലുണ്ടായിരുന്ന ഒൻപത് പാക് പൗരന്മാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തുവരികയാണ്.