24 April, 2022 09:12:40 PM
ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി: അപകടം ചെന്നൈയില്‍
ചെന്നൈ: ചെന്നൈയില്‍ ട്രെയിന്‍ പാളം തെറ്റി പ്ലാറ്റ്ഫോമിലേക്ക് ഇടിച്ചു കയറി. ഇന്ന് വൈകുന്നേരം ബീച്ച് റെയില്‍വേ സ്റ്റേഷനിലായിരുന്നു സബേര്‍ബന്‍ ട്രെയിന്‍ അപകടത്തിൽപ്പെട്ടത്. താമ്പരത്തിനുനിന്ന് ബീച്ച് സ്റ്റേഷനിലേക്കു വരികയായിരുന്നു ട്രെയിൻ. ബ്രേക്ക് സംവിധാനം തകരാറിലായതാണ് അപകടകാരണം.
സംഭവത്തിൽ ലോക്കോ പൈലറ്റിനു പരിക്കേറ്റു. ഞായറാഴ്ചയായതിനാല്‍ സ്റ്റേഷനില്‍ യാത്രക്കാര്‍ കുറവായിതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തെ തുടര്‍ന്ന് ചെന്നൈയ്ക്കും താമ്പരത്തിനും ഇടയിലെ സബേര്‍ബണ്‍ സര്‍വീസ് തടസപ്പെട്ടു. അപകടത്തിൽപ്പെട്ട ട്രെയിൻ മാറ്റി വൈകാതെ സർവ്വീസുകൾ പുനരാരംഭിക്കുമെന്നാണ് സൂചന.