23 April, 2022 09:13:51 AM
പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ വില്ലേജ് സെക്രട്ടറിമാർ: ഈ വർഷം 600 പേരെ നിയമിക്കും - സ്റ്റാലിൻ
ചെന്നൈ: വിവിധ സർക്കാർ പദ്ധതികൾ സമൂഹത്തിന്റെ താഴെത്തട്ടിലേക്കു ഫലപ്രദമായി എത്തിക്കുന്നതിനു തമിഴ്നാട്ടിൽ വില്ലേജ് സെക്രട്ടറിമാരെ നിയോഗിക്കുന്നു. ഈ വർഷം 600 പേരെ നിയമിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അറിയിച്ചു. ഓരോ ജില്ലയിലെയും മികച്ച പഞ്ചായത്തുകൾക്ക് പത്തുലക്ഷം രൂപ വീതം സമ്മാനം നൽകുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.