21 April, 2022 01:45:43 PM
പൊളിക്കൽ തുടർന്നത് ഗൗരവകരം: തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവ്
ന്യൂഡൽഹി: ഡൽഹിയിലെ ജഹാംഗീർപുരിയിൽ കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ തൽസ്ഥിതി തുടരാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഹർജികൾ രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. കോടതി ഉത്തരവിട്ടിട്ടും പൊളിക്കൽ തുടർന്നത് ഗൗരവകരമാണ്. നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷനടക്കം എതിര് സത്യവാങ്മൂലം നല്‍കണമെന്നും ഇത് പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.
കെട്ടിടങ്ങൾ പൊളിക്കുന്നതിനെതിരേ ജമാ അത്ത് ഉലമ ഐ ഹിന്ദ് സംഘടനയാണ് ഹർജി നൽകിയത്. ഹനുമാൻ ജയന്തി ദിനത്തിൽ സംഘർഷമുണ്ടായ സ്ഥലത്തു നടക്കുന്ന ഒഴിപ്പിക്കൽ നടപടികൾ ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് അഭിഭാഷകൻ അറിയിച്ചു.