20 April, 2022 05:10:16 AM
ലഷ്കർ-ഇ-തൊയ്ബ കമാന്‍ഡര്‍ സജ്ജാദ് ഗുലിനെ ഭീകരനായി പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഭീകരസംഘടനയായ ലഷ്കർ-ഇ-തൊയ്ബ കമാന്‍ഡര്‍ ഷേക്ക് സജ്ജാജ് എന്ന സജ്ജാദ് ഗുലിനെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ചു. 2018ൽ ശ്രീനഗറിൽവച്ച് പ്രമുഖ മാധ്യമപ്രവർത്തകൻ ഷുജാത് ബുഖാരിയെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ ആളാണ് ഗുൽ.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിക്കുന്ന ആറാമത്തെയാളാണു സജ്ജാദ് ഗുൽ. ശ്രീനഗറിൽ 1974 ഒക്ടോബർ പത്തിനാണ് ഇ യാൾ ജനിച്ചത്. കേന്ദ്രസർക്കാർ ഭീകരനായി പ്രഖ്യാപിച്ച മുപ്പത്തിയേഴാമത്തെയാളാണ് ഗുൽ.