12 April, 2022 08:38:27 AM
ട്രെയിനിൽ നിന്നും ട്രാക്കിൽ ഇറങ്ങി നിന്ന ഏഴു പേർ മറ്റൊരു ട്രെയിൻ ഇടിച്ച് മരിച്ചു
ശ്രീകാകുളം: ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിൽ ട്രെയിൻ പാഞ്ഞുകയറി ഏഴു പേർ മരിച്ചു. ശ്രീകാകുളത്തെ ബാത്വാ ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയോടെയാണ് ദുരന്തം സംഭവിച്ചത്. റെയിൽവേ ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽപെട്ടത്.
സെക്കന്തരാബാദ്-ഗോഹട്ടി സൂപ്പർഫാസ്റ്റ് എക്സ്പ്രസിലെ യാത്രക്കാരാണ് അപകടത്തിൽപ്പെട്ടത്. സൂപ്പർഫാസ്റ്റ് എക്സ്പ്രസ് സാങ്കേതിക തകരാറിനെ തുടർന്ന് സമീപത്തെ റെയിൽവേ ട്രാക്കിൽ നിർത്തി ഇട്ടിരുന്നു. ഈ സമയത്ത് ട്രാക്കിൽ ഇറങ്ങി നിന്നവരാണ് അപകടത്തിൽ പെട്ടത്.
റെയിൽവേ ട്രാക്കിൽ നിന്ന യാത്രകർക്കിടയിലൂടെ എതിർദിശയിൽ നിന്ന് വരികയായിരുന്ന കൊണാർക്ക് എക്സ്പ്രസ് കയറിയിറങ്ങുകയായിരുന്നു. ദാരുണ സംഭവത്തിൽ മുഖ്യമന്ത്രി വൈ.എസ്. ജഗൻ മോഹൻ റെഡ്ഡി ദുഃഖം രേഖപ്പെടുത്തി.