11 April, 2022 11:06:01 AM
ഗുജറാത്തിലെ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; ആറു തൊഴിലാളികൾ മരിച്ചു
അഹമ്മദാബാദ്: ഗുജറാത്തിലെ ബറൂച്ചിൽ കെമിക്കൽ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറു തൊഴിലാളികൾ മരിച്ചു. നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച പുലർച്ചെ മൂന്നോടെയാണ് സംഭവം. ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായിക മേഖലയിലെ ഓർഗാനിക് കെമിക്കൽ കമ്പനി ഫാക്ടറിയിലാണ് പൊട്ടിത്തെറി നടന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ഇവിടെയുണ്ടായ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചിരുന്നു.