05 April, 2022 05:06:11 PM
തന്റെ സ്വത്തും സമ്പാദ്യവും രാഹുല്‍ഗാന്ധിയുടെ പേരിലെഴുതിവച്ച് ഉത്തരാഖണ്ഡിലെ വീട്ടമ്മ
ഡെറാഡൂൺ: തന്റെ സ്വത്തും സമ്പാദ്യവും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിയുടെ പേരിലെഴുതിവച്ച് ഉത്തരാഖണ്ഡിലെ വീട്ടമ്മ. ഡെറാഡൂണില്‍ താമസിക്കുന്ന പുഷ്പ മുഞ്ജിലാല് എന്ന 78-കാരിയാണ് 50 ലക്ഷം രൂപ വിലമതിക്കുന്ന സ്വത്തുക്കളും 100 ഗ്രാം വരുന്ന സ്വര്‍ണാഭരണങ്ങളും രാഹുല്‍ ഗാന്ധിയുടെ പേരില്‍ എഴുതിയത്.
ഇതുസംബന്ധിച്ച വില്പത്രം കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റ് പ്രിതം സിംഗിന്റെ വസതിയിലെത്തി കൈമാറി. രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും രാജ്യത്തിന് ആവശ്യമുണ്ടെന്നും അതിനാലാണ് തന്റെ സമ്പാദ്യം മുഴുവന്‍ അദ്ദേഹത്തിന് നല്‍കുന്നതെന്നും പുഷ്പ പറയുന്നു.
അദ്ദേഹത്തിന്റെ ചിന്താഗ തികള്‍ തന്നെ അതിയായി സ്വാധീനിച്ചുവെന്നും പുഷ്പ പറഞ്ഞു. സ്വത്തു കൈമാറ്റം സംബന്ധിച്ച വില്പത്രത്തിന്റെ കോപ്പി ഡെറാഡൂണിലെ കോടതിയിലും പുഷ്പ സമര്‍പ്പിച്ചിട്ടുണ്ട്.