03 April, 2022 04:45:52 PM
തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ചെന്നൈയിലെത്തി സന്ദർശിച്ച് മന്ത്രി രാധാകൃഷ്ണൻ
ചെന്നൈ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ചെന്നൈയിലെത്തി മന്ത്രി കെ രാധാകൃഷ്ണൻ സന്ദർശിച്ചു. ഡി എം കെ ഹെഡ്ക്വാർട്ടേഴ്സായ അണ്ണൈ അറിവാലയത്തിലാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. ഇരു സംസ്ഥാനങ്ങളെയും പൊതുവിൽ ബാധിക്കുന്ന വിഷയങ്ങ ൾ ചർച്ചയിൽ ഉയർന്നു. തമിഴ്നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകൻ, ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്മുടി, തൊഴിൽ മന്ത്രി സി വി ഗണേശൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
സിപിഎം തമിഴ് നാട് സംസ്ഥാന സെകട്ടറി കെ ബാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. സിപിഎം 23-ാം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ ' കേന്ദ്ര - സംസ്ഥാന ബന്ധങ്ങൾ' എന്ന വിഷയത്തിലുള്ള സെമിനാറിലേക്ക് പാർട്ടിക്കുവേണ്ടി ക്ഷണിക്കാനാണ് മന്ത്രി കെ രാധാകൃഷ്ണനെത്തിയത്. പാർട്ടിയുടെ ക്ഷണക്കത്തും സ്റ്റാലിന് കൈമാറി. സ്റ്റാലിനെ പൊന്നാടയണിച്ച മന്ത്രി രാധാകൃഷ്ണൻ അർജുന വേഷം കഥകളി ശിൽപവും അദ്ദേഹത്തിന് സമ്മാനിച്ചു.