27 March, 2022 10:17:32 AM
ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം: 45 പേര്‍ക്ക് പരിക്ക്
ചിറ്റൂർ: ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് മരണം. 45 പേര്‍ക്ക് പരിക്കേറ്റു. തിരുപ്പതിക്ക് സമീപം ചിറ്റൂരിലാണ് അപകടം നടന്നത്. മരിച്ചവരില്‍ തീര്‍ത്ഥാടകരും ഉള്‍പ്പെടുന്നു. ആന്ധ്രാ സ്വദേശികളാണ് മരിച്ചത്. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.