16 March, 2022 05:16:31 PM


ഭഗവന്ത് സിംങ് മൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു



ചണ്ഡിഗഡ്: ഭഗവന്ത് സിംങ് മൻ പഞ്ചാബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 5 ലക്ഷത്തോളം പേർ സത്യപ്രതിഞ്ജാ ചടങ്ങിൽ പങ്കെടുത്തു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഡൽഹി മന്ത്രിമാർ, ആം ആദ്മി നേതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഭഗത് സിംങ്ങിൻ്റെ ഗ്രാമമായ പഞ്ചാബിലെ ഖട്കർ കാലനിലായിരുന്നു സത്യപ്രതിജ്ഞചടങ്ങ്.  സത്യപ്രതിജ്ഞയുടെ ഒടുവിൽ ഭഗത് സിംങ് തൂക്കിലേറും മുമ്പ് വിളിച്ച ഇൻക്വിലാബ് സിന്ദാബാദ് എന്ന് ഉച്ചരിച്ചു. ഭഗവന്ത് മൻ മാത്രമാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തത്. മറ്റ് 16 മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടാണ് നടക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K