13 March, 2022 04:07:01 PM
ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ല - സീതാറാം യെച്ചൂരി
ന്യൂഡല്‍ഹി: ഹിന്ദുത്വ ശക്തികള്‍ക്ക് വെല്ലുവിളിയാകാന്‍ കോണ്‍ഗ്രസിന് ശേഷിയില്ലെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്താണ് ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് സ്വയം വിലയിരുത്തണം. പഞ്ചാബിലെ ജനങ്ങള്‍ പരമ്പരാഗത പാര്‍ട്ടികളെ തഴഞ്ഞു. സംഘപരിവാറിനെ നേരിടാന്‍ സിപിഐഎം നേതൃപരമായ പങ്ക് വഹിക്കുമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കാന്‍ മതേതര മൂല്യങ്ങളില്‍ വിശ്വസിക്കുന്ന എല്ലാ പാര്‍ട്ടികളും ഒന്നിക്കേണ്ടതിന്റെ ആവശ്യകത യെച്ചൂരി ഉയര്‍ത്തിക്കാട്ടി. ത്രിപുരയില്‍ സിപിഐഎമ്മിനെതിരെയുള്ള ബിജെപി ആക്രമണത്തെ സിപിഐഎം പോളിറ്റ് ബ്യൂറോ അപലപിച്ചു. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞ പശ്ചാത്തലത്തിലാണ് സിപിഐഎം കോണ്‍ഗ്രസിനെതിരായ വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കുന്നത്.