05 March, 2022 09:57:01 AM


രാജ്യസഭാ തിരഞ്ഞെടുപ്പ് ഏപ്രിലിൽ: കേരളത്തിൽനിന്ന് മൂന്ന് ഒഴിവുകൾ



ന്യൂഡല്‍ഹി രാജ്യസഭയിലേക്ക് കേരളത്തില്‍ ഒഴിവു വരുന്ന മൂന്ന് സീറ്റുകളില്‍ ഏപ്രിലില്‍ തിരഞ്ഞെടുപ്പ് നടക്കും. കേരളത്തിൽനിന്ന് മൂന്ന് ഒഴിവുകളാണുള്ളത്. എ.കെ.ആന്‍റണി, കെ.സോമപ്രസാദ്, എം.വി.ശ്രേയാംസ് കുമാര്‍ എന്നിവരുടെ കാലാവധിയാണ് പൂര്‍ത്തിയാവുന്നത്.

നിയമസഭയിലെ അംഗബലം വച്ച്‌ രണ്ട് സീറ്റ് എല്‍.ഡി.എഫിനും ഒരെണ്ണം യു.ഡി.എഫിനും ലഭിക്കും. കഴിഞ്ഞ തവണ ഒഴിവുവന്ന സീറ്റ് ലീഗിന് നല്കിയതിനാല്‍ ഇത്തവണ സീറ്റ് കോണ്‍ഗ്രസ് എടുക്കും. എ.കെ. ആന്‍റണി തുടരില്ലെന്നാണ് സൂചന. രാജ്യസഭാ സീറ്റിനായി എല്‍.ജെ.ഡിയും രംഗത്തുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K