04 March, 2022 06:32:38 AM
യുക്രെയ്ൻ രക്ഷാദൗത്യം: നാല് ജനപ്രതിനിധികളെ വിദേശത്തേക്ക് അയച്ച് തമിഴ്നാട്
ചെന്നൈ: യുക്രെയ്നിൽ വിദ്യാര്‍ഥികളെ നാട്ടിലേക്കെത്തിക്കാനായി നാല് ജനപ്രതിനിധികളെ വിദേശത്തേക്ക് അയച്ച് തമിഴ്നാട്. ഇവര്‍ യുക്രെയ്ന്റെ അയല്‍ രാജ്യങ്ങളായ ഹങ്കറി, റൊമാനിയ, പോളണ്ട്, സ്ലൊവാക്യ എന്നിവിടങ്ങളിലെത്തി തമിഴ്നാടിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
രാജ്യസഭാ എംപിമാരായ തിരുച്ചി ശിവ, എം.എം. അബ്ദുള്ള, ലോക്സഭാ എംപി കലാനിധി വീരസ്വാമി, എഎല്‍എ ടി.ആർ.ബി.രാജ എന്നിവരാണ് തമിഴ്നാടിന്റെ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായി പോകുക. നാല് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരും ഇവരോടൊപ്പം പോകും. ഇതോടെ യുക്രെയ്നിലെ യുദ്ധമുഖത്തുനിന്ന് സ്വന്തം ജനങ്ങളെ എത്തിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് പങ്കാളിയാവുന്ന ആദ്യ സംസ്ഥാനമായി തമിഴ്നാട് മാറി.