27 February, 2022 12:31:59 PM
യുക്രെയ്നില്‍ നിന്നും മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി; 240 പേരിൽ 25 മലയാളികൾ
ന്യൂഡൽഹി: യുക്രെയ്നില്‍ നിന്നും ഇന്ത്യക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ വിമാനം ഡല്‍ഹിയിലെത്തി. ബുഡാപെസ്റ്റില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനമാണിത്. 240 പേര് വിമാനത്തിലുണ്ട്. ഇതില്‍ 25 മലയാളികളും ഉള്‍പ്പെടും. ഇന്ന് പുലർച്ചെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രണ്ടാമത്തെ സംഘം ഡൽഹിയിലെത്തിയിരുന്നു.
റുമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിൽനിന്നാണ് 29 മലയാളികൾ ഉൾപ്പെടെ 251 ഇന്ത്യക്കാർ രാജ്യത്ത് എത്തിച്ചേർന്നത്. ഡൽഹിയിലെത്തിയ സംഘത്തെ കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യയും വി. മുരളീധരനും ചേർന്ന് സ്വീകരിച്ചു. നേരത്തെ യുക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ ആദ്യ സംഘം മുംബൈയിലെത്തിയിരുന്നു. 27 മലയാളികൾ ഉൾപ്പെടെ 219 മുംബൈയിലെത്തിയത്.