26 February, 2022 09:30:12 AM
രക്ഷാദൗത്യം തുടരുന്നു; വിദ്യാർഥികളുടെ ആദ്യസംഘം ഇന്ന് ഇന്ത്യയില്‍
ന്യൂഡല്‍ഹി: യുക്രൈനിൽ നിന്ന് വിദ്യാർഥികളടക്കമുള്ളവരെ തിരികെ എത്തിക്കാനുള്ള നടപടികൾ ഊർജ്ജിതമാക്കി ഇന്ത്യ. റൊമാനിയൻ അതിർത്തി കടന്ന 470 പേരുടെ സംഘത്തെ ഇന്ന് ഉച്ചയോടെ തിരികെ രാജ്യത്ത് എത്തിക്കും. സംഘത്തിൽ 17 മലയാളികളുമുണ്ട്. ദില്ലിയിലും മുംബൈയിലുമാണ് വിമാനങ്ങൾ എത്തുക. കൂടാതെ ഇന്ന് രാവിലെ ഒരു വിമാനം റൊമാനിയയിലേക്കും മറ്റൊന്ന് ഹംഗറിയിലേക്കും പുറപ്പെടും.
പോളണ്ട് ഉൾപ്പെടെ മറ്റു രാജ്യങ്ങൾ വഴിയുള്ള രക്ഷപ്രവർത്തനവും പുരോഗമിക്കുകയാണെന്ന് എംബസി അറിയിച്ചു. അതെസമയം കീവ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് വിദ്യാർത്ഥികളെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് എത്തിക്കാനുളള നടപടികൾ സംബന്ധിച്ച് കേന്ദ്രസർക്കാർ ഉടൻ വ്യക്തത വരുത്തും.