20 February, 2022 05:52:54 PM
വോട്ടെടുപ്പ് പുരോഗമിക്കെ ഫിറോസ്പുരിൽ എഎപി- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം
അമൃത്സർ: പഞ്ചാബിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കെ ഫിറോസ്പുരിൽ എഎപി- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. ഒരു എഎപി പ്രവർത്തകന് പരിക്കേറ്റു. ഫിഫിറോസ്പുരിലെ അതിർത്തി ഗ്രാമമായ ജല്ലൂ കീയിലാണ് സംഭവമുണ്ടായത്. പ്രദേശത്ത് കൂടുതൽ പോലീസ് സേനയെ നിയോഗിച്ചു.