04 February, 2022 05:39:38 AM
നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് തൊഴിലാളികൾ മരിച്ചു; 3 പേർക്ക് പരിക്ക്
പൂനെ: പൂനെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് ആറ് തൊഴിലാളികൾ മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. പത്തോളം തൊഴിലാളികളെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച രാത്രി 11 മണിയോടെ യെരവാഡയിലെ ശാസ്ത്രിനഗറിലാണ് സംഭവം. നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബിന് വേണ്ടി നിർമിച്ച ഇരുമ്പു വലയുടെ മേൽക്കൂരയാണ് തകർന്നത്.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷപ്രവർത്തനം നടത്തി. ഇരുമ്പുകമ്പികൾക്കിടയിൽ കുടുങ്ങിക്കിടന്നവരെ കട്ടറുകൾ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. മരിച്ച തൊഴിലാളികളുടെ മൃതദേഹങ്ങൾ സസൂൺ ആശുപത്രിയിലേക്ക് മാറ്റി. നിർമാണ സമയത്ത് തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ മുൻകരുതലുകൾ എടുത്തിരുന്നോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.