01 February, 2022 03:18:38 PM
ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ചു; 5 ജി സ്പെക്ട്രം ലേലം ഈ വർഷം
ന്യൂഡൽഹി: ഒരു രാജ്യം, ഒരു രജിസ്ട്രേഷൻ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സാധാരണക്കാർക്കും വ്യവസായികൾക്കും പദ്ധതി ഒരു പോലെ ഗുണം ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു. പൊതുജന നിക്ഷേപം പ്രൊത്സാഹിപ്പിക്കും. മൂലധന നിക്ഷേപത്തിൽ 35.4 ശതമാനം വർധന വരുത്തും.
5ജി സ്പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തും. അടുത്ത സാമ്പത്തിക വർഷത്തിൽ 5 ജി സേവനങ്ങൾ രാജ്യത്ത് ലഭ്യമാവും. 2025 ഓടെ ഗ്രാമങ്ങളെ ഒപ്റ്റിക്കൽ ഫൈബർ ശൃംഖലയിലാക്കും. 5 ജി-ക്ക് വേണ്ട അടിസ്ഥാന സൗകര്യ വികസനത്തിന് പ്രത്യേക സമിതി രൂപീകരിക്കും.