31 January, 2022 12:34:10 PM
കൗമാരക്കാരൻ ഓടിച്ച കാർ ഫുട്പാത്തിൽ ഇടിച്ചുകയറി: നാലു സ്ത്രീകൾ മരിച്ചു
കരിംനഗർ: തെലങ്കാനയിലെ കരിംനഗർ ജില്ലയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥി ഓടിച്ച കാർ ഫുട്പാത്തിലേക്ക് ഇടിച്ചുകയറി നാലു സ്ത്രീകൾ മരിച്ചു. ഫുട്പാത്തിൽ ഇരുന്നവരുടെ ഇടയിൽ പ്രായപൂർത്തിയാകാത്ത ഒരാൾ ഓടിച്ച അമിത വേഗത്തിയിൽ കാർ ഇടിച്ചു കയറുകയായിരുന്നു.
കാറിൽ യാത്ര ചെയ്ത പ്രായപൂർത്തിയാകാത്തവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 304 പ്രകാരം കേസെടുത്തതായി കരിംനഗർ പോലീസ് കമ്മീഷണർ വി സത്യനാരായണ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.