29 January, 2022 01:30:08 AM
സഹോദരി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി ; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് കസ്റ്റഡിയിൽ
ചെന്നൈ: സഹോദരി വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ഭര്‍ത്താവിനെതിരെ പരാതി നല്‍കി യുവതി. കേസില്‍ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഫോണില്‍ നിന്ന് ദൃശ്യങ്ങള്‍ കണ്ടെത്തിയാല്‍ അറസ്റ്റ് രേഖപ്പെടുത്തും. ഇയാളുടെ ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കായി നല്‍കി. ജി.ശങ്കറി(30)നെയാണ് തിരുവൊട്ടിയൂര്‍ വനിതാ പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതിക്കാരിയായ ഭാര്യ ശങ്കറിന്റെ അടുത്തുള്ളപ്പോഴെല്ലാം ഇയാള്‍ മൊബൈല്‍ ഫോണ്‍ മാറ്റിവെക്കാറുണ്ടായിരുന്നു.
ഈ രീതി സ്ഥിരമാക്കിയതോടെ ശങ്കറിന്റെ ചെയ്തികളില്‍ ഭാര്യയ്ക്ക് സംശയം തോന്നി. ഇതോടെയാണ് മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ തീരുമാനിച്ചത്. ഫോണില്‍ തന്റെ സഹോദരി വസ്ത്രം മാറുന്നത് ഉള്‍പ്പെടെ നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ ഉണ്ടെന്ന് മനസിലായതോടെ യുവതി ഇക്കാര്യം ചോദിച്ചു. എന്നാല്‍ ആരോപണങ്ങള്‍ ശങ്കര്‍ നിഷേധിച്ചു. ഇതോടെ പൊലീസിനെ സമീപിക്കുകയായിരുന്നു. സ്ത്രീ പീഡന നിരോധന നിയമപ്രകാരം കേസെടുത്ത പൊലീസ് ശങ്കറിനെ ഉടന്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.