28 January, 2022 06:03:43 PM


ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി യെ​ദി​യൂ​ര​പ്പ​യു​ടെ കൊ​ച്ചു​മ​ക​ൾ തൂങ്ങി മരിച്ച നിലയിൽ


 
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വു​മാ​യ ബി.​എ​സ്.​യെ​ദി​യൂ​ര​പ്പ​യു​ടെ കൊ​ച്ചു​മ​ക​ളെ താ​മ​സ​സ്ഥ​ല​ത്ത് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി. രാ​മ​യ്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്ട​റാ​യ സൗ​ന്ദ​ര്യ (30) ആ​ണ് മ​രി​ച്ച​ത്. യെ​ദി​യൂ​ര​പ്പ​യു​ടെ ര​ണ്ടാ​മ​ത്തെ മ​ക​ൾ പ​ത്മാ​വ​തി​യു​ടെ മ​ക​ളാ​ണ്. ഭ​ർ​ത്താ​വ് ഡോ. ​നീ​ര​ജി​നൊ​പ്പ​മാ​ണ് സൗ​ന്ദ​ര്യ താ​മ​സി​ച്ചി​രു​ന്ന​ത്.

ഇ​ന്ന് രാ​വി​ലെ വ​സ​ന്ത്ന​ഗ​റി​ലെ ദ​മ്പ​തി​ക​ൾ താ​മ​സി​ച്ചി​രു​ന്ന ഫ്ലാറ്റിലെ ഫാ​നി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം. ആ​റ് മാ​സം പ്രാ​യ​മാ​യ കു​ട്ടി​യു​ണ്ട്. 2018-ലാ​യി​രു​ന്നു ദ​മ്പ​തി​ക​ളു​ടെ വി​വാ​ഹം. രാ​വി​ലെ എ​ട്ടി​ന് ഭ​ർ​ത്താ​വ് ജോ​ലി​ക്ക് പോ​യി​രു​ന്നു. പി​ന്നാ​ലെ പ​ത്തോ​ടെ​യാ​ണ് യു​വ​തി​യെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി വ​ന്ന് വാ​തി​ലി​ൽ മു​ട്ടി​യി​ട്ടും തു​റ​ക്കാ​തെ വ​ന്ന​തോ​ടെ ഭ​ർ​ത്താ​വി​നെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഫ്ളാ​റ്റി​ൽ പ്ര​വേ​ശി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം അ​റി​യു​ന്ന​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.3K