04 January, 2022 09:33:22 AM
ഐഎസ് ബന്ധം: മതം മാറിയ യുവതി മംഗളൂരുവില്‍ എന്‍ഐഎ കസ്റ്റഡിയില്‍
മംഗളൂരു: ഐഎസ് ബന്ധം ആരോപിച്ച് ദേശീയ അന്വേഷണ ഏജന്‍സി യുവതിയെ അറസ്റ്റ് ചെയ്തു. ഉള്ളാള്‍ മാസ്തിക്കട്ടെ ബിഎം കോമ്പൗണ്ട് ആയിഷാബാഗില്‍ അനസ് അബ്ദുള്‍ റഹ്‌മാന്റെ ഭാര്യ മറിയ (ദീപ്ത് മര്‍ള) യാണ് അറസ്റ്റിലായത്. ഓഗസ്റ്റ് നാലിന് എന്‍ഐഎ സംഘം ഉള്ളാട്ടിലെ വീട്ടില്‍ റെയ്ഡ് നടത്തി ഇവരുടെ ഭര്‍തൃസഹോദരപുത്രനെ അറസ്റ്റ് ചെയ്തിരുന്നു. സംശയത്തെത്തുടര്‍ന്ന് അന്ന് മറിയത്തെ കസ്റ്റഡിയിലെടുത്ത് രണ്ടു ദിവസം ചോദ്യം ചെയ്തശേഷം വിട്ടയച്ചിരുന്നു. എന്നാല്‍ ഇവരെ നിരന്തരം നീരീക്ഷിച്ച് എന്‍ഐഎ സംഘം തിങ്കളാഴ്ച വീണ്ടും വീട്ടിലെത്തി പരിശോധന നടത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ജില്ലാ സര്‍ക്കാര്‍ വെന്‍ലോക് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയില്‍ ഹാജരാക്കിയ മറിയത്തെ എന്‍.ഐ.എ. കസ്റ്റഡിയില്‍ വാങ്ങി ഡല്‍ഹിയിലേക്ക് കൊണ്ടുപോകും. കുടക് സ്വദേശിനിയായ ദീപ്തി മര്‍ള മംഗളൂരുവില്‍ ബി.ഡി.എസിനു പഠിക്കുമ്പോഴാണ് സഹപാഠിയായ അനസ് അബ്ദുള്‍ റഹ്‌മാനുമായി പ്രണയത്തിലാകുന്നതും മതംമാറി മറിയം എന്ന പേര് സ്വീകരിച്ച് വിവാഹം കഴിക്കുന്നതും. ഐ.എസ്. ആശയങ്ങളുടെ യുട്യൂബ് ലിങ്കുകളും മറ്റും പ്രചരിപ്പിക്കുക, സംഘടനയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയവക്ക് മറിയം നേതൃത്വം നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തിയതായി സൂചനയുണ്ട്.