02 January, 2022 04:43:53 PM
വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടയ്ക്കും; നിയന്ത്രണങ്ങൾ കടുപ്പിച്ച് പശ്ചിമബംഗാൾ
കോൽക്കത്ത: കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പശ്ചിമബംഗാൾ നിയന്ത്രണങ്ങൾ കടുപ്പിച്ചു. തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടയ്ക്കും. സർക്കാർ, സ്വകാര്യ ഓഫീസുകളിൽ 50 ശതമാനം ഹാജർ മാത്രം മതി.
ഈ മാസം 15 വരെയാണ് നിയന്ത്രണങ്ങൾ. സർക്കാർ യോഗങ്ങൾ വെർച്വലാക്കും. പാർക്കുകൾ, സലൂണുകൾ, ബ്യൂട്ടി പാർലറുകൾ, നീന്തൽകുളങ്ങൾ, ജിമ്മുകൾ എന്നിവയും അടയ്ക്കാൻ നിർദേശം നൽകി. റസ്റ്ററന്റുകളും ബാറുകളും 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂവെന്നും നിർദേശമുണ്ട്.