14 December, 2021 10:58:56 AM
പൂഞ്ചില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍; ഒരു ഭീകരന്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: പൂഞ്ചില്‍ സൈന്യവും ഭീകരരും ഏറ്റുമുട്ടല്‍. മൂന്ന് ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് പൂഞ്ചിലെ സൂരന്‍കോട്ടില്‍ സുരക്ഷാ സൈന്യം തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടെ ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വനമേഖയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചതായാണ് റിപ്പോര്‍ട്ട്.