11 December, 2021 01:37:54 PM
കോപ്റ്റർ അപകടം; പ്രദീപിന്റെ മൃതദേഹവുമായി വിലാപയാത്ര തൃശൂരിലേക്ക് പുറപ്പെട്ടു
സുലൂർ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി വ്യോമസേന ജൂനിയർ വാറണ്ട് ഓഫീസർ എ. പ്രദീപിന്റെ മൃതദേഹവുമായി വിലാപയാത്ര സുലൂരിൽ നിന്നും പുറപ്പെട്ടു. തൃശൂരിലേക്ക് റോഡുമാർഗമാണ് വാഹനവ്യൂഹം പുറപ്പെട്ടത്. വാളയാറിൽ നിന്നും മന്ത്രിമാരായ കെ. രാജനും കെ. കൃഷ്ണന്‍കുട്ടിയും മൃതദേഹം ഏറ്റുവാങ്ങും. വിലാപയാത്രയെ സേന ഉദ്യോഗസ്ഥൻമാർ അനുഗമിക്കുന്നുണ്ട്. പ്രദീപ് പഠിച്ച സ്കൂളിലും പൊന്നൂക്കരയിലെ വീട്ടിലും മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. വൈകുന്നേരം സമ്പൂർണ സൈനിക ബഹുമതികളോടെ മൃതദേഹം സംസ്കരിക്കും.