08 December, 2021 02:29:57 PM
സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകർന്നു വീണു
ഊട്ടി: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് അപകടം. സംയുക്ത സൈനിക മേധാവി ജന. ബിപിൻ റാവത്ത് സഞ്ചരിച്ച സഞ്ചരിച്ച ഹെലികോപ്റ്ററാണ് അപകടത്തിൽ പെട്ടത്. ഇദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങളും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി സൂചനയുണ്ട്.
9 പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. രണ്ട് പേരുടെ മൃതദേഹം കണ്ടെത്തി. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെ നീലഗിരിയിലെ വെല്ലിങ്ടൺ കന്റോൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. IAF Mi-17V5 ആണ് അപകടത്തിൽ പെട്ടത്. അപകട കാരണം വ്യക്തമല്ല. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു.