06 December, 2021 04:54:41 PM
രണ്ട് ദിവസം രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍
ന്യൂഡല്‍ഹി: രാജ്യവ്യാപക പണിമുടക്ക് പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍. 2022 ഫെബ്രുവരി 23, 24 ദിവസങ്ങളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷക വിരുദ്ധ നയങ്ങളടക്കമുള്ള ബിജെപി സര്‍ക്കാരിന്റെ നിലപാടുകളില്‍ പ്രതിഷേധിച്ചാണ് തൊഴിലാളി സംഘടനകള്‍ പണിമുടക്ക് നടത്തുക.
പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പനയും, വ്യവസായ മേഖലയിലെ പ്രശ്നങ്ങളും സംഘടനകള്‍ ഉന്നയിക്കുന്നുണ്ട്. തൊഴിലാളികള്‍ക്ക് ന്യായമായ വേതനം ഉറപ്പാക്കുക എന്നതാണ് പ്രധാന ആവശ്യം. സ്വകാര്യവത്കരണം അവസാനിപ്പിക്കണം. കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും,
കൊവിഡ് മുന്നണി പോരാളികള്‍ക്ക് സംരക്ഷണവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്‍കണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തിന്‍റെ തൊഴിലാളി വിരുദ്ധ നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് തീരുമാനം. കേന്ദ്രത്തിന്റേത് കോര്‍പ്പറേറ്റ് അനുകൂല നിലപാടാണെന്ന് അവര്‍ കുറ്റപ്പെടുത്തി.