03 December, 2021 06:15:42 PM


വി മുരളീധരന് പകരം കെ മുരളീധരൻ; പാർലമെന്‍റ് കൈപ്പുസ്തകം തിരികെ വാങ്ങുന്നു



ന്യൂഡൽഹി: പാര്‍ലമെന്റിലെ അംഗങ്ങളെ പരിചയപ്പെടുത്തുന്നതിനായി പ്രസിദ്ധീകരിച്ച 'ഹു ഈസ് ഹു' (Who Is Who) എന്ന കൈപ്പുസ്തകത്തില്‍ പാര്‍ലമെന്ററികാര്യ സഹമന്ത്രി വി മുരളീധരന‍്റെ ചിത്രം മാറിപ്പോയി. വി മുരളീധരന്റെ ചിത്രത്തിന് പകരം കോൺഗ്രസ് എം പി കെ മുരളീധരന്റെ ചിത്രം ഉൾപ്പെടുത്തിയാണ് കൈപ്പുസ്തകം തയാറാക്കിയത്.

മന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് വി.മുരളീധരന്റെ വിലാസത്തിനും ഫോൺ നമ്പറുകൾക്കുമൊപ്പം കെ. മുരളീധരന്റെ ചിത്രം കൊടുത്തിരിക്കുന്നത്. കേന്ദ്രമന്ത്രിമാരെ പരിചയപ്പെടുത്തുന്ന ഭാഗത്താണ് അമളി സംഭവിച്ചത്. ബി ജെ പി നേതാവിന് പകരം കോണ്‍ഗ്രസ് നേതാവിനെ മന്ത്രിയാക്കി അവതരിപ്പിച്ചതോടെ അച്ചടിച്ച പുസ്തകമെല്ലാം തിരിച്ചെടുക്കാനാണ് തീരുമാനം. എം പിമാര്‍ക്ക് പുസ്തകം വിതരണം ചെയ്ത ശേഷമാണ് തെറ്റ് കണ്ടെത്തിയത്. ഉടന്‍ തന്നെ പുസ്തകം തിരികെ വാങ്ങുകയായിരുന്നു.





Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K