02 December, 2021 10:49:38 AM
ഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചു; മമതയ്ക്കെതിരേ പരാതിയുമായി ബിജെപി
മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതി. മുംബൈയിൽവച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെ മമത ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് ബിജെപി നേതാവ് മുംബൈ പോലീസിൽ പരാതി നൽകിയത്.
മമത ഇരുന്നുകൊണ്ടാണ് ദേശീയഗാനം ആലപിച്ചതെന്നും ദേശീയഗാനം മുഴുവനും പാടി പൂര്‍ത്തിയാക്കിയില്ലെന്നതും ബിജെപി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മമത ബംഗാള്‍ സംസ്കാരത്തേയും, ദേശീയ ഗാനത്തേയും അപമാനിച്ചുവെന്ന് ബിജെപി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.