01 December, 2021 10:40:31 PM
ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു, 25 പേർക്ക് പരിക്ക്
ഭോപ്പാൽ: മധ്യപ്രദേശിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു. 25 പേർക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ ബേതുൽ ജില്ലയിലായിരുന്നു അപകടം. പ്രഭാത്പട്ടനിൽനിന്നും മുൾടായിലേക്ക് പോയ സ്വകാര്യ ബസ് എതിർദിശയിൽവന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവർ ഉൾപ്പെടെ ആറ് പേരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പരിക്കേറ്റ അഞ്ച് പേരുടെ നില ഗുരുതരമാണ്.