29 November, 2021 08:12:43 PM


ക​ർ​ണാ​ട​ക ഒ​മി​ക്രോ​ൺ ഭീഷണിയിൽ; ബം​ഗ​ളൂ​രു​വി​ലെ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പൗ​ര​ന് രോഗം



ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ എ​ത്തി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ്വ​ദേ​ശി​ക്ക് ബാ​ധി​ച്ച കോ​വി​ഡ് വൈ​റ​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ക്കാ​ൻ ക​ഴി​യാ​തെ ക​ർ​ണാ​ട​ക. ഇ​തു​വ​രെ രാ​ജ്യ​ത്ത് കാ​ണാ​ത്ത വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ർ​ണാ​ട​ക ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു. ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​മാ​ണോ എ​ന്ന​തി​ൽ വ്യ​ക്ത​ത വ​രു​ത്തു​ന്ന​തി​ന് വേ​ണ്ടി ക​ർ​ണാ​ട​ക സ​ര്‍​ക്കാ​ര്‍ ഐ​സി​എം​ആ​റി​ന്‍റെ സ​ഹാ​യം തേ​ടി.

ന​വം​ബ​ർ ഒ​ന്നു മു​ത​ൽ 26 വ​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്നും എ​ത്തി​യ 94 പേ​രെ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യ​പ്പോ​ഴാ​ണ് ര​ണ്ട് പേ​ർ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്. ഇ​തി​ല്‍ ഒ​രാ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത് ഡെ​ല്‍​റ്റ വ​ക​ഭേ​ദ​മാ​ണെ​ന്ന് ക​ണ്ട​ത്തി. എ​ന്നാ​ല്‍ ഡെ​ല്‍​റ്റ വൈ​റ​സി​ല്‍ നി​ന്ന് വ്യ​ത്യ​സ്ത​മാ​യ വ​ക​ഭേ​ദ​മാ​ണ് മ​റ്റേ​യാ​ളെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. ‌‌

ഐ​സി​എം​ആ​റി​ന്‍റെ പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷ​മേ വൈ​റ​സ് വ​ക​ഭേ​ദ​ത്തെ​ക്കു​റി​ച്ച് സ്ഥി​രീ​ക​ര​ണം ന​ൽ​കാ​ൻ ക​ഴി​യൂ​വെ​ന്ന് ക​ർ​ണാ​ട​ക അ​റി​യി​ച്ചു. 63 കാ​ര​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​ന്ന മു​ഴു​വ​ൻ പേ​രെ​യും പ​രി​ശോ​ധി​ക്കു​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K