26 November, 2021 06:08:41 PM
മധ്യപ്രദേശിൽ ട്രെയിനിന് തീപിടിച്ചു; ആളപായമില്ലെന്ന് റിപ്പോർട്ട്
മൊറീന: മധ്യപ്രദേശിൽ ദുർഗ്-ഉദംപുർ എക്സ്പ്രസിന് തീപിടിച്ചു. നാല് എസി കോച്ചുകൾക്കാണ് തീപിടിച്ചത്. ആളപായമൊന്നും ഇല്ലെന്നാണ് റിപ്പോർട്ട്. അഗ്നിശമന സേനയുടെ അഞ്ച് വാഹനങ്ങൾ സ്ഥലത്തെത്തി തീയണക്കാൻ ശ്രമിക്കുകയാണ്. രാജസ്ഥാനിലെ ധോൽപൂരിനും മധ്യപ്രദേശിലെ മൊറേനയ്ക്കും ഇടയിൽ ഇന്ന് വൈകുന്നേരം നാലോടെയാണ് സംഭവം.
ഹെതാംപുർ സ്റ്റേഷനിൽ നിന്നും ഝാൻസിയിലേക്ക് നീങ്ങുകയായിരുന്ന ട്രെയിനിന്റെ എസി കോച്ചുകൾക്കാണ് തീപിടിച്ചത്. യാത്രക്കാരെല്ലാം പെട്ടെന്ന് തന്നെ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി. രണ്ട് ബോഗികൾ പൂർണമായി കത്തിനശിച്ചതായും രണ്ട് ബോഗികൾക്ക് തീപിടിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. അപകടകാരണമെന്നു വ്യക്തമായിട്ടില്ല.