25 November, 2021 07:38:04 AM
ബിജെപിക്കൊപ്പം ചേർന്ന് യുപിയിലെ വിമത കോണ്‍ഗ്രസ് എംഎൽഎ
ലക്നോ: ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോണ്‍ഗ്രസിന് തിരിച്ചടി. വിമത കോണ്‍ഗ്രസ് എംഎൽഎ ബിജെപിയിൽ ചേർന്നു. റായ്ബറേലി സദർ മണ്ഡലത്തിൽനിന്നുള്ള അദിതി സിംഗാണ് ബിജെപിയിൽ ചേർന്നത്.
റായ്ബറേലി കോണ്‍ഗ്രസിന്റെ കോട്ടയാണ്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഇവിടെനിന്നുള്ള ലോക്സഭാ എംപിയാണ്. അദിതി സിംഗ് 2019ൽ കോണ്‍ഗ്രസുമായി തെറ്റിപ്പോയിരുന്നുവെങ്കിലും പാർട്ടിയുമായുള്ള ബന്ധം ഒൗദ്യോഗികമായി വിച്ഛേദിച്ചിരുന്നില്ല.