17 November, 2021 04:38:40 PM
പാരാസെയ്‌ലിംങിനിടെ കയർ പൊട്ടി: ദമ്പതികൾ രക്ഷപ്പെട്ടത് അദ്ഭുതകരമായി
ദിയു: പാരാസെയ്‌ലിംഗി നടത്തുന്നതിനിടെ കയർ പൊട്ടി. ദിയുവിലെ നാഗോവ ബീച്ചിന്‍റെ തീരത്താണ് ഈ ഞെട്ടിക്കുന്ന സംഭവം നടന്നത്. അപകടത്തിൽ നിന്ന് ദമ്പതികൾ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ദിയുവിലെ നഗോവ ബീച്ചിൽ പാരാസെയ്‌ലിംഗിനിടെ അജിത് കഥാഡ് (30), സർള കഥാഡ് (31) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പാരാസെയ്‌ലിംഗിനിടെ കയർ പൊട്ടുകയും പിന്നീട് ഇരുവരും കടലിലേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ രക്ഷാപ്രവർത്തകർ എത്തി ഇരുവരെയും രക്ഷപ്പെടുത്തി.
ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഇരുവരും പാരാസെയ്‌ലിംഗ് ചെയ്യുന്ന ദൃശ്യങ്ങൾ പകർത്തിയത് അജിത്തിന്‍റെ സഹോദരൻ രാകേഷായിരുന്നു. രസകരമായ നിമിഷം ഇത്തരത്തിൽ അവസാനിക്കും എന്ന് താന്‍ ഒരിക്കലും കരുതിയില്ലെന്നും ജീവിതത്തിൽ ഇത്രമാത്രം നിസഹായത അനുഭവപ്പെട്ട സമയം വേറെ ഉണ്ടായിട്ടില്ലെന്നും രാകേഷ് പ്രതികരിച്ചു.