14 November, 2021 06:42:11 PM


മാവോയിസ്റ്റ് ആക്രമണം; നാല് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം



ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ സുരക്ഷാസേനയും മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ ചത്തീസ്ഗഢ്, തെലുങ്കാന, ഒഡീഷ, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി. ജനപ്രതിനിധികള്‍, ഉന്നത ഉദ്യോഗസ്ഥര്‍,പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷനുകള്‍ എന്നിവക്ക് സുരക്ഷ വര്‍ധിപ്പിച്ചു. അതിര്‍ത്തികളില്‍ വാഹന പരിശോധന കര്‍ശനമാക്കി.

മഹാരാഷ്ട്രയില്‍ ഗാഡ്ചിരോലി ജില്ലയിലെ ഗ്യാരബട്ടിയില്‍ ഇന്നലെ 26 മാവോയിസ്റ്റുകളെയാണ് സുരക്ഷ സേന വധിച്ചത്. അതേസമയം, കൊല്ലപ്പെട്ടവരില്‍ ഭീമ കൊറേഗാവ് കേസിലെ പ്രതിയായ മിലിന്ദ് തെല്‍തുംബ്‌ഡെയും ഉള്‍പ്പെടുന്നതായാണ് വിവരം. എന്‍.ഐ.എ, പുണെ പൊലീസ് എന്നിവര്‍ അന്വേഷിക്കുന്ന ആളാണ് മിലിന്ദ്. സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗമാണ് മിലിംഗ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K