11 November, 2021 09:52:30 PM
"2014ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്, 1947ലേത് ഭിക്ഷയാണ്': വിവാദ പരാമർശവുമായി കങ്കണ
മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി നടി കങ്കണാ റണാവത്ത്. "2014ലാണ് ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യ ലഭിച്ചത്, 1947 ൽ ലഭിച്ചത് ഭിക്ഷയാണ്' എന്നായിരുന്നു കങ്കണയുടെ പരാമർശം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്.
നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണയുടെ പരാമർശം. അതേസമയം, കങ്കണയുടെ അപകീർത്തിപരമായ പരാമർശത്തിനെതിരേ ആം ആദ്മി പാർട്ടി മുംബൈ പോലീസിൽ പരാതി നൽകി. കങ്കണയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന് എഎപി ദേശിയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രീതി ശർമ മേനോൻ പറഞ്ഞു.