10 November, 2021 04:54:36 PM
ടാങ്കര്‍ ട്രെയിലറിലിടിച്ച് ബസ് കത്തിയമർന്നു; 12 യാത്രക്കാര്‍ വെന്തുമരിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ ബാര്‍മര്‍-ജോധ്പൂര്‍ ഹൈവേയില്‍ ബസും ടാങ്കര്‍ ട്രെയിലറും കൂട്ടിയിടിച്ച് അപകടം.
ഇടിയുടെ ആഘാതത്തില്‍ ബസിന് തീപിടിച്ചതോടെ 12 യാത്രക്കാര്‍ വെന്തുമരിച്ചു. സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ 25 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. പത്ത് പേര്‍ സംഭവസ്ഥലത്ത് തന്നെ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. അപകടത്തെ തുടര്‍ന്ന് ഹൈവേയില്‍ ഏറെ നേരമാണ് ഗതാഗതം സ്തംഭിച്ചത്.
ബലോത്രയില്‍ നിന്ന് രാവിലെ 9.55നാണ് ബസ് പുറപ്പെട്ടത്. യാത്രാമദ്ധ്യേ എതിര്‍വശത്ത് നിന്ന് വന്നിരുന്ന ടാങ്കര്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടന്‍ സംഭവസ്ഥലത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പത്ത് പേരുടെ മൃതദേഹങ്ങളാണ് ആദ്യം പുറത്തെടുക്കാനായത്. പൊള്ളലും പരിക്കുകളുമായി പുറത്തെടുത്ത ചിലരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.