09 November, 2021 10:02:44 AM
കുട്ടികളുടെ ആശുപത്രിയിൽ തീപിടിത്തം; നാല് നവജാത ശിശുക്കൾ മരിച്ചു
ഭോപ്പാൽ: മധ്യപ്രദേശില്‍ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ നാല് നവജാത ശിശുക്കള്‍ മരിച്ചു. ഭോപ്പാലിലെ കമല നെഹ്റു ആശുപത്രിയിൽ തിങ്കളാഴ്ച രാത്രി ഒന്‍പതോടെയാണ് ആശുപത്രിയുടെ മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന കുട്ടികളുടെ യൂണിറ്റില്‍ തീപിടിച്ചത്.
പത്ത് ഫയര്‍എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. രക്ഷപെട്ട കുട്ടികളെ മറ്റ് വാര്‍ഡുകളിലേക്കു മാറ്റി. ഷോര്‍ട്ട്സര്‍ക്യൂട്ടാണ് അപകടകാരമണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മരിച്ച കുഞ്ഞുങ്ങളുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നാല് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു.