08 November, 2021 10:29:30 AM
സിആർപിഎഫ് ജവാൻ സഹപ്രവർത്തകരെ വെടിവെച്ചു; നാല് പേർ കൊല്ലപ്പെട്ടു
സുക്മ: ഛത്തീസ്ഗഡിലെ സുക്മയിൽ സിഅർപിഎഫ് ജവാന് സഹപ്രവത്തകർക്കുനേരെ വെടിയുയർത്തു. 4 പേർ കൊല്ലപ്പെട്ടു. 3 പേർക്ക് പരിക്കേറ്റു. സുക്മയിലെ ലിംഗംപള്ളിയിലുള്ള സിആർപിഎഫ് 50-ാം ബറ്റാലിയൻ ക്യാമ്പിൽ പുലർച്ചെ 3.30 നായിരുന്നു സംഭവം. എ.കെ 47 തോക്ക് ഉപയോഗിച്ചായിരുന്നു വെടിയുതിർത്തത്. ഇയാളെ ഉടനെ തന്നെ അറസ്റ്റ് ചെയ്തു. പരിക്കേറ്റവരെ സുക്മയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.